എറണാകുളം: ചെക്ക് കേസില്‍ നടന് റിസബാവയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്. കൊച്ചി കലൂര്‍ എളമക്കര സ്വദേശി സി എം സാദ്ദിഖാണ് താരത്തിന് എതിരെ കേസ് നല്‍കിയത്. 11ലക്ഷത്തിന്റെ ചെക്ക് മടങ്ങി എന്നാണ് പരാതി.സി എം സാദ്ദിഖിന്റെ മകനും റിസബാവയുടെ മകളും തമ്മിലുള്ള വിവാഹം 2014ല്‍ ഉറപ്പിച്ചിരുന്നു. പിന്നീട് റിസബാവ സാദ്ദിഖില്‍ നിന്ന് 11 ലക്ഷം രൂപ കടം വാങ്ങിയതായി പറയുന്നു. പണം പലതവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും പിന്നീട് 2015 ജനുവരിയില്‍ നല്കിയ ചെക്ക് മടങ്ങിയെന്നുമാണ് പരാതി.ഈ തുകക്ക് നല്കിയ ചെക്ക് മടങ്ങിയതിന് പിന്നാലെ സാദിഖ് കോടതിയെ സമീപിക്കുകയായിരുന്നു. പണം തിരികെ നല്കാന് കോടതി അനുവദിച്ച സമയം ചൊവ്വാഴ്ച അവസാനിച്ചു. പണം അടയ്ക്കാനോ കോടതിയില്‍ കീഴടങ്ങാനോ റിസബാവ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നടപടി.
Please like and share this FB page…https://www.facebook.com/StarvisionMal/
starvisionnews whatsup group link.. https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X


