കൊച്ചി: കൊവിഡ് രോഗികളുടെ ഫോണ്‍ വിളി രേഖകള്‍ പരിശോധിക്കുന്നുവെന്ന വിവാദ തീരുമാനം മാറ്റി സംസ്ഥാന സര്‍ക്കാര്‍. ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ക്ക് പകരം ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. നിലവില്‍ ഫോണ്‍ വിളി രേഖകള്‍ ശേഖരിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാരിന്റെ പുതിയ നിലപാട് അറിയിച്ചത്. കൊവിഡ് രോഗികളുടെ ഫോണ്‍വിളി ശേഖരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. കോള്‍ ഡേറ്റാ റെക്കോഡുകള്‍ ആവശ്യമില്ല എന്ന് കേസ് പരിഗണിക്കവെ സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കുകയായിരുന്നു.
======================================================================================
Please like and share starvisionnews FB page…https://www.facebook.com/StarvisionMal/
starvisionnews whatsup group link.. https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X
======================================================================================
വിവരശേഖരണത്തിനായി ടവര്‍ ലൊക്കേഷന്‍ ഡേറ്റ മാത്രമേ ആവശ്യമുള്ളു. രോഗം സ്ഥിരീകരിച്ച ദിവസത്തിന് പിന്നോട്ടുള്ള 14 ദിവസത്തെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മാത്രമേ ഇത്തരത്തില്‍ ശേഖരിക്കുന്നുള്ളു എന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം, ഇതുസംബന്ധിച്ച് ഏതെങ്കിലും തരത്തില്‍ മാറ്റമുണ്ടെങ്കില്‍ വിശദമായ റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. അല്ലാത്ത പക്ഷം കേസില്‍ തുടര്‍നടപടിയുമായി മുന്നോട്ട് പോകുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.