ടെഹ്റാൻ : ഇസ്രയേലി സൈനിക താവളങ്ങളായിരുന്നു ലക്ഷ്യമിട്ടതെന്നും ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിക്കാൻ കഴിഞ്ഞെന്നും, ഇസ്രയെലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി അറിയിച്ചു. ആക്രമണം നടത്തിയ ഇറാൻ സൈന്യത്തെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
സൈനിക ഓപ്പറേഷൻ ഞങ്ങളുടെ കാഴ്ചപ്പാടിൽ അവസാനിച്ചെന്നും ഇനി ഇസ്രയേൽ പ്രതികരിച്ചാൽ മാത്രം നടപടിയെന്നും സായുധസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരി വ്യക്തമാക്കി. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഇറാൻ ആക്രമണം തുടങ്ങിയത്. ഇരുന്നൂറോളം മിസൈലുകളും പത്ത് ഡ്രോണുകളും തകർത്തെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. ഇസ്രയേലും ഇറാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയും ആവശ്യപ്പെട്ടിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജോർദാനും ഇറാഖും ലെബനനും വ്യോമമേഖല അടച്ചു.