ന്യൂഡൽഹി:അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിൻ്റെ മരണം സിബിഐ അന്വേഷണത്തിന് വിട്ട് സുപ്രിംകോടതി. സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിയുടെ ഹർജി സുപ്രീം കോടതി തള്ളി. സുശാന്ത് മരിച്ച് 2 മാസത്തിലേറെയായിട്ടും മരണത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നടൻ സുശാന്ത് സിംഗ് രജ്പുതിന്റേത് ആത്മഹത്യയല്ല ആസൂത്രിത കൊലപാതകമാണെന്ന് കാണിച്ച് കുടുംബാംഗങ്ങളാണ് കോടതിയെ സമീപിച്ചത്.സുശാന്തിന്‍രെ പിതാവ് നല്കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ബീഹാര്‍ പൊലീസിന്റെ നടപടി നിയമപരമാണെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. മരണവുമായി ബന്ധപ്പെട്ട മറ്റു കേസുകളും സിബിഐ ഏറ്റെടുക്കണമെന്നും കോടതി നിർദ്ദേശം നൽകി. മുംബൈ പോലീസ് രേഖകൾ സിബിഐയ്ക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Please like and share this FB page…https://www.facebook.com/StarvisionMal/
starvisionnews whatsup group link.. https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X