മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക കലാരംഗത്ത് ഏറെ സുപരിചിതനായ വടകര സ്വദേശി രാമചന്ദ്രൻ നിര്യാതനായി. ഇന്നലെ രാത്രി സൽമാനിയ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഇന്ന് വൈകിട്ട് മരണപ്പെടുകയായിരുന്നു. ഭാര്യ : ഷീബ രാമചന്ദ്രൻ, മക്കൾ: അശ്വനി, ആദർശ്. വടകര സഹൃദയവേദിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരുന്നു.


