തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ വിവാദം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗസമിതി പുനഃസംഘടിപ്പിച്ചു. രാജീവ് സദാനന്ദന് പകരം കേന്ദ്രസർക്കാർ മുന്‍ സൈബര്‍ സെക്യൂരിറ്റി കോ ഓഡിനേറ്റർ ഡോ.ഗുല്‍ഷന്‍ റായിയെ അംഗമായി ഉള്‍പ്പെടുത്തിയാണ് സമിതി പുനഃസംഘടന. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ പത്ത് വരെ നീട്ടിയിട്ടുമുണ്ട്.അന്വേഷണ സമിതിയില്‍ അംഗമായിരുന്ന മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനെ കോവിഡ് കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേശകനാക്കിയതോടെ അന്വേഷണ സമിതിയില്‍നിന്ന് അദ്ദേഹം ഒഴിവായി. അതോടെ സമിതിയുടെ പ്രവര്‍ത്തനം ത്രിശങ്കുവിലാകുകയും കടുത്ത വിമര്‍ശനം സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തുകയും ചെയ്തു. സ്പ്രിന്‍ക്ലര്‍ ഇടപാടുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മാധവന് നമ്ബ്യാര്‍ അധ്യക്ഷനായി രണ്ടംഗസമിതിയെ നിയോഗികുമ്പോൾ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ നൂറുദിവസമായിട്ടും അവര്‍ക്ക് ഒരു ചുവട്പോലും അന്വേഷണ കാര്യത്തില്‍ മുന്നോട്ട്പോകാന്‍ സാധിച്ചിരുന്നില്ല.ഈ സാഹചര്യത്തിലാണ് രാജീവ് സദാനന്ദന് പകരം ഗുല്‍ഷന്‍ റായിയെ ഇേപ്പാള്‍ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. മാധവന് നമ്ബ്യാര്‍ അധ്യക്ഷ സ്ഥാനത്ത് തുടരും.

Trending
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

