അബുദാബി: അനേകം പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച യുഎഇിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് താത്കാലികമായി നിർത്തി വയ്ക്കുന്നു. യുഎഇ ഗെയിമിംഗ് റെഗുലേറ്ററിയുടെ ആവശ്യങ്ങൾ പ്രകാരം ഏപ്രിൽ ഒന്നുമുതൽ നറുക്കെടുപ്പ് താത്കാലികമായി പ്രവർത്തനം നിർത്തുന്നതായി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി അറിയിച്ചു.നേരത്തെ വിറ്റഴിച്ച 262 സീരീസിന്റെ നറുക്കെടുപ്പ് മുൻനിശ്ചയപ്രകാരം ഏപ്രിൽ മൂന്നിന് നടക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഗ്രാൻഡ് പ്രൈസ് ആയ പത്ത് മില്യൺ ദിർഹം (22,70,74,131.80 രൂപ) വിജയിക്ക് നൽകും. കൂടാതെ ടിക്കറ്റിൽ പറയുന്ന മറ്റ് സമ്മാനങ്ങളും വിതരണം ചെയ്യും. മസരാറ്റി ഖിബിലി, റേഞ്ച് റോവർ എന്നീ കാറുകളുടെ നറുക്കെടുപ്പും ഇതിനൊപ്പം നടക്കുമെന്ന് അധികൃതർ അറിയിക്കുന്നു. നേരത്തെ മേയ് മൂന്നിന് ഇവയുടെ നറുക്കെടുപ്പ് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.എല്ലാ മാസവും മൂന്നാം തീയതി അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടത്തിയിരുന്നത്. കഴിഞ്ഞവർഷം 246,297,071 ദിർഹമിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തതായി ബിഗ് ടിക്കറ്റിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. ദുബായിലെ ഇന്ത്യൻ പ്രവാസിയായ മുഹമ്മദ് ഷെരീഫാണ് കഴിഞ്ഞ തവണത്തെ 15 മില്യൺ ദിർഹത്തിന്റെ ജാക്ക് പോട്ടിന് അർഹനായത്. റെഗുലേറ്ററി നിയമങ്ങൾ ക്യത്യമായി പാലിക്കുമെന്നും നറുക്കെടുപ്പ് എന്ന് പുനരാരംഭിക്കുമെന്ന് വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും ബിഗ് ടിക്കറ്റ് വ്യക്തമാക്കി. പ്രവർത്തനങ്ങൾ പുനരാരംഭിച്ചുകഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ ബിഗ് ടിക്കറ്റ് അക്കൗണ്ടുകൾ വീണ്ടും ഉപയോഗിക്കാനാവുമെന്ന് അധികൃതർ പറഞ്ഞു.
Trending
- ഉത്രാടദിനം ബെവ്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ല
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’