വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുൽ . ട്രംപിനെതിരെ മത്സരിക്കുന്ന ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാഹാരിസും പ്രചരണത്തില്‍ ഏറെ മുന്നിൽ . റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭാഗമായ ട്രംപിനേക്കാള്‍ ഡെമോക്രാറ്റുകളായ ബൈഡനും കമലയും പോയിന്റ് നിലയില്‍ രണ്ടക്കത്തിന്റെ മുന്‍തൂക്കം നേടിയെന്നാണ് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ അറിയിക്കുന്നത്. വാഷിംഗ്ടണ്‍ പോസ്റ്റും- എബിസി ന്യൂസും സംയുക്തമായി നടത്തുന്ന പോളിലാണ് ട്രംപിന് കഴിഞ്ഞയാഴ്ച പ്രചാരണത്തില്‍ ജനപ്രിയത കുറഞ്ഞതായി പറയുന്നത്.