മനാമ: ബിജെപി കർഷകമോർച്ച അഖിലേന്ത്യാ വൈസ് പ്രസിണ്ടൻ്റ് അഡ്വ: എസ്. ജയസൂരൻ ബഹ്റൈൻ സെൻട്രൽ മാർക്കറ്റ് സന്ദർശിച്ചു. ഇന്ത്യൻ പച്ചക്കറി പഴവർഗ്ഗങ്ങൾ ഗൾഫ് മേഖലകളിൽ വൻ ഡിമാൻഡാണെന്നും സ്വദേശി വിദേശി വ്യത്യാസമില്ലാതെ എല്ലാവർക്കും താൽപര്യമുള്ളതാണെന്നും, എന്നാൽ വിലക്കൂടുതലാണ് ഏറ്റവും വലിയ വില്ലൻ എന്നും വ്യാപാരികൾ ഒന്നടക്കം പറഞ്ഞു. ഇന്ത്യയിലെ കർഷകർക്ക് മിക്ക ഉത്പന്നങ്ങൾക്കും വില കിട്ടാതെയിരിക്കുമ്പോഴാണ് ഗൾഫ് രാജ്യങ്ങളിൽ വൻ വില നൽകേണ്ടി വരുന്നത്. മിക്ക ഇന്ത്യൻ പച്ചക്കറികൾക്കും ഒരു ദിനാറിൽ കൂടുതലാണ് വില എന്ന് വ്യാപാരികൾ പറഞ്ഞു.
വളരെ ലാഭം കുറവാണ് വ്യാപാരികൾക്ക് ലഭിക്കുന്നത്. നാട്ടിലെ ഇടനിലക്കാരുടെ ഇടപെടൽ ഒഴിവാക്കി കർഷകർക്ക് നേരിട്ട് ഉത്പന്നം വിപണിയിൽ എത്തിക്കാൻ കഴിഞ്ഞാൽ വലിയ വിലകുറ്റവിൽ സാധനങ്ങൾ ഗൾഫ് നാടുകളിൽ എത്തിക്കാൻ കഴിയുമെന്നുള്ള കാര്യം സംസ്കൃതി ബഹ്റൈൻ ഭാരവാഹികളായ അജിത്ത് മാത്തൂരും അനിൽ മടപ്പള്ളിയും അഡ്വ: ജയസൂര്യൻറെ ശ്രെദ്ധയിൽപ്പെടുത്തി. ഗൾഫ് രാജ്യങ്ങളിലെ ഈ സാധ്യതകൾ മനസിലാക്കി അത് ബന്ധപ്പെട്ടവരുടെ മുന്നിൽ എത്തിക്കുമെന്നും അദ്ദേഹം സംസ്കൃതി ബഹ്റൈൻ നേതൃത്വത്തെ അറിയിച്ചു.