ഗൂഡല്ലൂർ: തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഓവാലി പഞ്ചായത്തിലെ പെരിയ ചൂണ്ടിയിൽ സ്വദേശി പ്രശാന്ത് (25) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10.45ന് ആയിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രശാന്തിനെ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിൽസയിലിരിക്കെ ഇന്ന് രാവിലെ ആറുമണിയോടെ മരിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് ഗൂഡല്ലൂരിൽ മാത്രം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.
Trending
- നിയമസഭയില്‍ വാച്ച് & വാര്‍ഡിനെ മര്‍ദിച്ച സംഭവം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ
- ശബരിമല സ്വർണപ്പാളി മോഷണം; സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് ബിജെപി പ്രതിഷേധം, ജലപീരങ്കി പ്രയോഗിച്ചിട്ടും പിരിഞ്ഞുപോവാതെ പ്രവർത്തകർ
- ആഗോള ഭീകരവാദ വിരുദ്ധ പാര്‍ലമെന്ററി സമ്മേളനത്തില്‍ ബഹ്റൈന്‍ സംഘം പങ്കെടുത്തു
- പുരാവസ്തുവായ കുന്നിന്മുകളില് കാര്‍ കത്തിക്കാന്‍ ശ്രമം; ബഹ്റൈനിയുടെ തടവുശിക്ഷ ശരിവെച്ചു
- ബഹ്റൈന്റെ ചില ഭാഗങ്ങളില്‍ നേരിയ മൂടല്മഞ്ഞിന് സാധ്യത
- ചെയറിന് മുന്നിൽ ബാനർ പിടിക്കാനാവില്ലെന്ന് സ്പീക്കർ; മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിങ് പരാമർശം സഭയിൽ, പ്രതിപക്ഷം ഇറങ്ങിപ്പോയി
- അക്രമി എത്തിയത് രണ്ട് കുട്ടികളുമായി, തിരക്കിയത് സൂപ്രണ്ടിനെ; ‘മകളെ കൊന്നില്ലേ’ എന്ന് ആക്രോശിച്ച് ആക്രമണം, ഡോക്ടറുടെ തലയോട്ടിക്ക് പൊട്ടല്‍
- ബുരി അണ്ടര്‍പാസ് ഞായറാഴ്ച അടച്ചിടും