പാലക്കാട് :കോവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായതോടെ എലപ്പുള്ളി ഗ്രാമ പഞ്ചായത്തിൽ ഓഗസ്റ്റ് 18 മുതൽ 25 വരെ സമ്പൂർണ്ണ ലോക്ക്ഡൗൺ. ഞായറാഴ്ച കെ വി വിജയദാസ് എം എൽ എ യുടെ നേത്രിത്വത്തിൽ നടന്ന ഉദ്യോഗസ്ഥ – രാഷ്ട്രീയ പാർട്ടിതല യോഗത്തിലാണു തീരുമാനം. പഞ്ചായത്ത് പരിധിയിലെ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകളൊഴികെ മുഴുവൻ കടകളും അടച്ചിടാൻ യോഗത്തിൽ തീരുമാനമായി. എലപ്പുള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ തങ്കമണി, പൊലീസ്, ആരോഗ്യ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.