മലപ്പുറം: സ്വര്‍ണ്ണക്കടത്ത് വിവാദത്തിലേക്ക് മതത്തേയും മതഗ്രന്ഥത്തെയും മന്ത്രി കെ. ടി ജലീല്‍ വലിച്ചിഴച്ചത് ശരിയായില്ലെന്ന് പി. കെ കുഞ്ഞാലിക്കുട്ടി എം.പി. ഖുറാന് ഒളിച്ച് കൊണ്ട് വരേണ്ട ഒന്നല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.മന്ത്രി കെ. ടി ജലീല്‍ പ്രോട്ടോകോള്‍ ലംഘിച്ച് യു.എ.ഇ കോണ്‍സുലേറ്റുമായി ഇടപെട്ടതായി അന്വേഷണ ഏജന്‍സികള്‍ വിദേശ കാര്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മന്ത്രിമാര്‍ നേരിട്ട് വിദേശ രാജ്യങ്ങളുടെ ഓഫീസുമായി ബന്ധപ്പെടരുതെന്ന നിര്‍ദേശം ജലീല്‍ പലവട്ടം ലംഘിച്ചെന്നും, യു.എ.ഇ നയതന്ത്ര പ്രതിവിധികളുമായി നേരിട്ട് ഇടപെടരുതെന്നും റിപ്പോര്‍ട്ടിലുണ്ട്.കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ അട്ടി മറിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു
Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും