കോട്ടയം : കോട്ടയം കുറവിലങ്ങാട് കാളികാവില് കെ.എസ്.ആര്.ടി.സി ബസ് തലകീഴായി മറിഞ്ഞ് 24 പേര്ക്ക് പരുക്ക്. തിരുവനന്തപുരം- മൂന്നാർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ആണ് കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞത്. കാര് ഡ്രൈവര്ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ അഞ്ചു പേരെ കോട്ടയം മെഡിക്കൽ കോളജിലും 19 പേരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുപ്പതോളം ആളുകളാണ് ബസില് ഉണ്ടായിരുന്നത്. മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചവരുടെ പരുക്ക് ഗുരുതരമല്ല. നാട്ടുകാരാണ് ബസിനുള്ളിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്.
Trending
- ആകെ 1,64,427 പത്രികകള്, കൂടുതല് മലപ്പുറത്ത്; നാമനിര്ദേശപത്രിക സമര്പ്പണം അവസാനിച്ചു
- വാതില് തുറക്കാതെ സുരക്ഷാ റൂമില് നിന്നത് 12 മണിക്കൂര്; ലോകം അഭിനന്ദിക്കുന്ന സബിതയ്ക്ക് ഇസ്രയേല് സര്ക്കാരിന്റെ സമ്മാനം
- ഒരേ ഈട് വെച്ച് രണ്ട് വായ്പ തട്ടിപ്പ്; രാവിലെ തുടങ്ങിയ പരിശോധന അവസാനിച്ചത് രാത്രി, പിവി അൻവറിന്റെ വീട്ടിലെ ഇഡി പരിശോധന പൂർത്തിയായി
- ‘അന്തിമ തീരുമാനം എന്റേതായിരുന്നു’; സൂപ്പര് ഓവറില് വൈഭവ് സൂര്യവന്ഷിയെ ഓപ്പണറാക്കത്തതിനെ കുറിച്ച് ജിതേഷ് ശര്മ
- തേജസ് വിമാന ദുരന്തം; വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാൻഡർ നമൻഷ് സ്യാൽ
- എതിരാളികളില്ല, കണ്ണൂരിൽ ആറു വാര്ഡുകളിൽ എൽഡിഎഫ് വിജയം ഉറപ്പിച്ചു, സംസ്ഥാനത്താകെ സമര്പ്പിച്ചത് 1,64,427 പത്രികകള്, നാളെ സൂക്ഷ്മ പരിശോധന
- നാമനിര്ദേശ പത്രിക സ്വീകരിച്ചില്ല; പൊട്ടിക്കരഞ്ഞ് ട്വന്റി 20 സ്ഥാനാര്ഥി
- 2 മീറ്റര് നീളവും 61 കിലോ ഭാരവും; കൊല്ലം പുറംകടലിൽ 390 മീറ്റർ ആഴത്തിൽ ‘ടനിൻജിയ സൈലാസി’, അപൂർവയിനം കൂന്തൾ നീരാളിയെ കണ്ടെത്തി

