മനാമ: ബഹ്റൈൻ ഗാർഡൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാർഷിക പുഷ്പ-പച്ചക്കറി പ്രദർശനം ആരംഭിച്ചു. ഗൾഫ് ഹോട്ടൽ അവാൽ ബാൾറൂമിൽ നടക്കുന്ന പ്രദർശനം ഇസ ബിൻ സൽമാൻ എജ്യുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാനും ലേബർ ഫണ്ടിൻ്റെ (തംകീൻ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ഭാര്യ ശൈഖ ജവഹർ ബിൻത് അബ്ദുല്ല ബിൻ ഈസ അൽ ഖലീഫ ഉത്ഘാടനം ചെയ്തു.
വൈദഗ്ധ്യം പങ്കുവയ്ക്കുന്നതിനും സർഗ്ഗാത്മകത വളർത്തുന്നതിനും കാർഷിക ഉൽപ്പാദനത്തിൽ നൂതനത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായാണ് വാർഷിക പുഷ്പ-പച്ചക്കറി പ്രദർശനം. വാർഷിക മത്സരത്തിൽ പങ്കെടുത്തവർ അവതരിപ്പിച്ച മാതൃകകളിൽ നിന്ന് വിവിധ വിഭാഗങ്ങളിലായി വിജയികളെ പ്രഖ്യാപിച്ചു.
ഗാർഡൻസ് വിഭാഗത്തിലെ കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ കപ്പ് ഫൈക അൽ അവാധി സ്വന്തമാക്കി. പൂക്കളുടെ വിഭാഗത്തിലെ ഷെയ്ഖ് ഇസ ബിൻ സൽമാൻ അൽ ഖലീഫ കപ്പ് ദലാൽ സാമി രാധിയും പച്ചക്കറി വിഭാഗത്തിലെ ഷെയ്ഖ് ഇസ ബിൻ സൽമാൻ അൽ ഖലീഫ കപ്പ് തഹേറ ജാബ്രിയും സ്വന്തമാക്കി.
ജലീല സയ്യിദ് മഹ്ദി – ബിജിസി എക്സ്പെരിമെൻ്റൽ ഗാർഡനിംഗ് അംഗങ്ങൾക്കുള്ള ഷെയ്ഖ് ഇസ ബിൻ സൽമാൻ അൽ ഖലീഫ കപ്പ്
റുസുൽ ധിയ – ഫോട്ടോഗ്രാഫിക്കുള്ള പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ കപ്പ്
ഡോ അഹമ്മദ് അബ്ദുള്ള – പരിസ്ഥിതി സൗഹൃദ പൂന്തോട്ടത്തിനുള്ള ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ കപ്പ്
കൗതർ അൽ അറാദി – വിദേശ സസ്യങ്ങളുടെ മികച്ച പ്രദർശനത്തിനുള്ള ശൈഖ ഹയ ബിൻത് മുഹമ്മദ് ബിൻ സൽമാൻ അൽ ഖലീഫ കപ്പ്
അൽ-ദൈഹ് പ്രൈമറി ഇൻ്റർമീഡിയറ്റ് ഗേൾസ് സ്കൂൾ – സ്കൂൾ ഗാർഡനിലെ റിഫ വ്യൂസ് കപ്പ് ആർട്ട്
ഫൈക്ക അൽ അവധി – റെസിഡൻസ് ഗാർഡൻസിനുള്ള കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ കപ്പ്
കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും രാജ്യത്തിൻ്റെ ഹോർട്ടികൾച്ചർ പൈതൃകം സംരക്ഷിക്കുന്നതിനെക്കുറിച്ചും പൗരന്മാരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1965-ൽ ബഹ്റൈൻ ഗാർഡൻ ക്ലബ് സ്ഥാപിച്ചത്. രാജ്യത്തിൻ്റെ സൗന്ദര്യാത്മകത വർദ്ധിപ്പിക്കുന്നതിന് മരങ്ങൾ നട്ടുപിടിപ്പിക്കാനും ഇത് പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു. മുതിർന്ന ഉദ്യോഗസ്ഥരും ബഹ്റൈൻ ഗാർഡൻ ക്ലബ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.