മനാമ: ഐ വൈ സി സി ബഹ്റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ദീപശിഖ പ്രയാണത്തിന് സ്വീകരണം നൽകി. ഹമദ് ടൗൺ ഏരിയയിൽ നിന്നും എത്തിയ ദീപശിഖ റിഫാ ഏരിയ വൈസ് പ്രസിഡന്റ് അഖിൽ, സെക്രട്ടറി സജീർ എന്നിവർക്ക് ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് നസീർ പൊന്നാനി കൈമാറി. ശേഷം സംഘടിപ്പിച്ച ഏരിയ കൺവൻഷൻ ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉത്ഘാടനം ചെയ്തു. ജോജി കുര്യൻ മുഖ്യപ്രഭാഷണം നടത്തി ദേശീയ സെക്രട്ടറി അലൻ ഐസക്, ട്രഷറർ നിധീഷ് ചന്ദ്രൻ, ദീപശിഖ കോഡിനേറ്റർ ലൈജു തോമസ്, യൂത്ത് ഫെസ്റ്റ് 2024 കമ്മറ്റി ചെയർമാൻ വിൻസു കൂത്തപ്പള്ളി,സബ് കമ്മറ്റി കൺവീണർമാരായ ഷംസാദ് കാക്കൂർ, ജസീൽ, ഹരി ഭാസ്കർ റിഫ , ഹമദ് ടൗൺ ഏരിയ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. യോഗത്തിന് ഏരിയ ഭാരവാഹി സന്തോഷ് സാനി നന്ദി പറഞ്ഞു.
Trending
- കേരളം വിധിയെഴുതുന്നു; തുടക്കത്തില്‍ മികച്ച പോളിംഗ്
- വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബഹ്റൈന്‍ വിമാനത്താവളത്തില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു
- ബഹ്റൈനു മുകളിലൂടെയുള്ള വ്യോമാതിര്‍ത്തി വീണ്ടും തുറന്നു
- 39 ദിവസത്തിന് ശേഷം ബഹ്റൈൻ വ്യോമാതിർത്തി വീണ്ടും തുറന്നു
- ഇനി വിധിയെഴുതാൻ മണിക്കൂറുകൾ; കേരളത്തോടൊപ്പം അസമും പുതുച്ചേരിയും പോളിംഗ് ബൂത്തിലേയ്ക്ക്
- വിധിയെഴുതാനൊരുങ്ങി അസം; എല്ലാം സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, വെബ്കാസ്റ്റിംഗ് ഉൾപ്പെടെ വിപുലമായ സംവിധാനങ്ങൾ
- കാട്ടാക്കടയിലെ നവജാതശിശുവിന്റെ മരണം; അമ്മ കൊലപ്പെടുത്തിയത് അതിക്രൂരമായി, കഴുത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും കത്രിക കുത്തി താഴ്ത്തുകയും ചെയ്തു

