തിരുവനന്തപുരം : അഞ്ചുതെങ്ങിലെ മാമ്പള്ളിയിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു . മീൻപിടിക്കാനുള്ള നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം . മത്സ്യ വില്പന നടത്തുന്നതിന് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന് പുറത്തുള്ള പ്രദേശങ്ങളിൽ പോകാൻ അനുമതി നൽകണം എന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യവും ഉയർത്തി. എങ്കിൽ മാത്രമേ തങ്ങളുടെ നിത്യ ചെലവിനുള്ള പണം കണ്ടെത്താൻ കഴിയുമെന്നും തൊഴിലാളികൾ പറഞ്ഞു. അതേസമയം പ്രതിഷേധം ശക്തമായതോടെ സംഭവ സ്ഥലത്ത് ആർഡിഒയും ഇടവക വികാരിയും കമ്മിറ്റിം അംഗങ്ങളും ആറ്റിങ്ങൽ ഡിവൈഎസ്പി ഉൾപ്പടെയുള്ളവർ എത്തി തൊഴിലാളികളുമായി ചർച്ച നടത്തി. രോഗവ്യാപന സാധ്യത കൂടുതലായ പ്രദേശമായ അഞ്ചുതെങ്ങിൽ നിയന്ത്രണങ്ങൾ ഒരാഴ്ചകൂടി തുടരുമെന്നും അതു കഴിഞ്ഞ് സ്ഥിതിഗതികൾ വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കാമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE