മനാമ: ബഹ്റൈനിൽ പൊതുമുതൽ കൈയേറി സ്ഥാപിച്ച 2000-ലധികം ചാരിറ്റി കളക്ഷൻ ബോക്സുകൾ നീക്കം ചെയ്തു. പൊതുമുതൽ കൈയേറി വാഹനമോടിക്കുന്നവരുടെയും കാൽനടയാത്രക്കാരുടെയും ജീവന് ഭീഷണിയുണ്ടാക്കുന്ന തരത്തിൽ കാഴ്ചകൾ തടയുന്ന വിധത്തിൽ സ്ഥാപിക്കപ്പെട്ട ചാരിറ്റി കളക്ഷൻ ബോക്സുകളാണ് നീക്കം ചെയ്തത്. വഴിയോരങ്ങളിലും കടകൾക്കും വീടുകൾക്കും സമീപം ക്രമരഹിതമായ രീതിയിലാണ് സംഭാവനകൾ സ്വീകരിക്കുന്നതിനായി ഇത്തരം പെട്ടികൾ സ്ഥാപിച്ചിരുന്നതെന്ന് മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വേയ്ൽ ബിൻ നാസർ അൽ മുബാറക് പറഞ്ഞു.


