മനാമ: മാജിക് ഫൂട്ട് ഹമദ് ടൗണും അൽ ഹിലാൽ ഹോസ്പിറ്റൽ ഹമദ് ടൗണും സംയുക്തമായി സംഘടിപ്പിച്ച പ്രൈസ് മണിക്കും വിന്നേഴ്സ് ട്രോഫിക്കും റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഫുട്ബോൾ ചാംപ്യൻഷിപ് അവസാനിച്ചു. ഫൈനൽ മത്സരത്തിൽ ആതിഥേയരായ മാജിക് ഫൂട്ട് എഫ് സി ഹമദ് ടൗണും മറീന എഫ് സിയും തമ്മിൽ ഏറ്റുമുട്ടി. 1:0 ഗോളിന് മറീന എഫ് സി കിരീടം സ്വന്തമാക്കി.
ഫൈനൽ മത്സരത്തിൽ റുമൈസ് കണ്ണൂർ(ക്ലബ്ബ് മാനേജർ), ഇസ്മാഈൽ കണ്ണൂർ( ടീം മാനേജർ), സുഹൈൽ കണ്ണൂർ, ഷമീം കണ്ണൂർ, അഫ്സൽ പയ്യോളി , റാഷിദ് കാഞ്ഞങ്ങാട്, ഫാരിസ് തിരുവനന്തപുരം, മുഹമ്മദ് വടകര, റിൻഷാദ് തിരൂർ,നാസർ കണ്ണൂർ, അസീം കണ്ണൂർ, ഹൈദർ കണ്ണൂർ, ഫഹദ് കോഴിക്കോട്, ബാസിത് തൃശൂർ, ശ്യാം മണിയൂർ, ശ്രീകാന്ത്, നവീൻ എന്നിവർ പങ്കെടുത്തു.