മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെപിഎ മ്യുസിക്കല്‍ നൈറ്റ് 2024 ശ്രദ്ധേയമായി. സ്റ്റാർ വിഷൻ ഇവന്റസിന്റെ ബാനറിൽ ക്രൗൺ പ്ലാസ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ചാണ് പരിപാടി നടന്നത്. ചടങ്ങിൽ ചലച്ചിത്ര താരം ലാലു അലക്സ് മുഖ്യാതിഥി ആയിരുന്നു. ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ഡോ. പിവി ചെറിയാന്, സാമൂഹിക പ്രവര്‍ത്തക നൈന മുഹമ്മദ്, സ്റ്റാര്‍ വിഷന്‍ ചെയർമാൻ സേതു രാജ് കടയ്ക്കല്‍, ശൂരനാട് കൂട്ടായ്മയുടെ പ്രസിഡന്റ് ഹരീഷ് നായര്‍, ക്യാന്‍സര്‍ കെയര്‍ ഗ്രൂപ്പ് സെക്രട്ടറി കെ.ടി സലീം, അസീല്‍ അബ്ദുല്‍ റഹ്മാന്, ഇ വി രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
രക്ഷാധികാരികളായ ബിജു മലയില്‍, ബിനോജ് മാത്യു എന്നിവരുടെ മാര്‍ഗ്ഗ നിര്‍ദേശത്തിൽ നടന്ന പരിപാടി നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി. സിനിമ പിന്നണി ഗായകരായ അഞ്ചു ജോസഫ്, സച്ചിന് വാര്യര്‍ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത പരിപാടി പ്രധാന ആകർഷണമായിരുന്നു. കെപിഎ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സ്, സൃഷ്ടി കലാകാരന്മാരുടെ പാട്ട് തുടങ്ങിയവ പരിപാടിക്ക് കൂടുതല്‍ മികവേകി.