മനാമ: ബഹ്റൈനിൽ സ്റ്റാർവിഷൻ ഇവന്റസിന്റെ ബാനറിൽ ബഹ്റൈൻ ബില്ലവാസ് അവതരിപ്പിക്കുന്ന കന്നഡ നാടകം “ശിവദൂതേ ഗുളിഗെ” ഇന്ന് വൈകിട്ട് 5 മണി മുതൽ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് നടക്കും. 550 ലധികം വേദികളിൽ അവതരിപ്പിച്ചിട്ടുള്ള ഈ നാടകം ആദ്യമായാണ് ബഹ്റൈനിൽ എത്തുന്നത്. ലൈറ്റും സൗണ്ടും അവതരണ ശൈലിയും കൊണ്ട് ഏറെ ശ്രദ്ധ നേടിയ ഈ നാടകം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. 579 -മത്തെ ഷോയാണ് ബഹറിനിൽ നടക്കുന്നത്. വൈകിട്ട് 5 മണി മുതൽ ആരംഭിക്കുന്ന പരിപാടിയുടെ പാസ്സുകൾക്കായി 3904 9132, 3605 5781, 3999 5042 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


