മനാമ: ഉംറ കഴിഞ്ഞു മടങ്ങവേ ബഹ്റൈൻ എയർപോർട്ടിൽ വച്ച് മരണപ്പെട്ട കോട്ടയം സ്വദേശിനിയുടെ മൃതദേഹം വ്യാഴാഴ്ച രാത്രി ബഹ്റൈൻ സമയം 8.30 നുള്ള ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് അയച്ചു. കോട്ടയം ജില്ലയിലെ വൈക്കം മറവൻതുരുത്ത് മണകുന്നം സ്വദേശിനി തോപ്പിൽ പറമ്പിൽ മൈമൂനയാണ് മരണപ്പെട്ടത്. 66 വയസായിരുന്നു. ഭർത്താവ് : സലിം, മക്കൾ : നിഷാദ്, ഷാമില. ബഹ്റൈൻ കെഎംസിസിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഖബറടക്കം നാളെ (വെള്ളിയാഴ്ച ) രാവിലെ 06:30 ന് മണകുന്നം മുല്ലക്കേരിൽ മഹൽ ജുമാ മസ്ജിദ് ഖബറിടത്തിൽ നടക്കും.
Trending
- കൊയിലാണ്ടിക്കൂട്ടം ഓണസംഗമം
- അരാംകോ എഫ് 4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
- ജിറ്റെക്സ് ഗ്ലോബല്‍ 2025ലേക്ക് ഡിജിറ്റല്‍ പ്രൊജക്ടുകളുമായി ഐ.ജി.എ.
- ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുള്‍പ്പടെ പത്ത് പ്രതികൾ, ക്രൈബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു
- വ്യാജ ഓണ്‍ലൈന്‍ പേയ്മെന്റ് സ്ക്രീന്‍ഷോട്ടുകള്‍ കാണിച്ച് ജ്വല്ലറിയില്‍ തട്ടിപ്പ്: ബഹ്റൈനില്‍ യുവതി അറസ്റ്റില്‍
- മനാമയില്‍ പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിച്ച വാഹനങ്ങള്‍ ഒക്ടോബര്‍ 16നകം തിരിച്ചെടുക്കണം
- ഷെയ്ഖ് ജാബിര്‍ ഹൈവേ നവീകരണം: ബഹ്റൈനും കുവൈത്തും തമ്മില്‍ 85.4 മില്യന്‍ ദിനാറിന്റെ കരാറിന് ധാരണ
- ഷാഫി പറമ്പിൽ എം.പി ക്ക് നേരെയുള്ള പോലീസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധം: ഐ.വൈ.സി.സി ബഹ്റൈൻ