തിരുവനന്തപുരം: വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് വാട്സ് ആപ്പ്. വിവരങ്ങള്‍ കൈമാറാന്‍ അധികാരം ഇല്ലെന്ന് വാട്സ്ആപ്പ് ഇന്ത്യന്‍ പ്രതിനിധി കൃഷ്ണമോഹന് ചൗധരിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു. പൊലീസിന്റെ ആവശ്യ പ്രകാരം വിവരങ്ങള്‍ നല്കാന് കോടതി വാട്സ്ആപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. വാട്സ്ആപ്പ് സെര്‍വര്‍, ഫയല്‍ എന്നിവയുടെ നിയന്ത്രണം വാട്സ് ആപ്പ് ഇന്ത്യക്ക് ഇല്ലെന്ന് വാട്സ്ആപ്പ് പ്രതിനിധി അറിക്കുകയായിരുന്നു. എന്നാല്‍ രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പറയാനാവില്ലെന്ന് പ്രൊസിക്യൂഷന് വാദിച്ചു. ഈ മാസം 17 ന് കേസ് വീണ്ടും പരിഗണിക്കും.
Trending
- ലോക്സഭ വോട്ട് തൃശൂരിൽ, തദ്ദേശം തിരുവനന്തപുരത്ത്, നിയമസഭാ തെരഞ്ഞെടുപ്പിലോ? സുരേഷ് ഗോപിയോട് മന്ത്രി കെ രാജൻ
- കെ.എച്ച്.എൻ.എ ഡാളസ് റീജിയണൽ വൈസ് പ്രസിഡന്റായി രേഷ്മ രഞ്ജൻ ചുമതലയേറ്റു
- ബിഡികെ 100 മത് രക്തദാന ക്യാമ്പ് വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ
- സപ്ലിമെൻറ് പ്രകാശനം നിർവഹിച്ചു.
- കലണ്ടർ പ്രകാശനം ചെയ്തു
- മയക്കുമരുന്ന് കച്ചവടം: ബഹ്റൈനി വനിതയുടെ ജീവപര്യന്തം തടവ് ശരിവെച്ചു
- ബിസിനസ് ഇയര്‍: ബഹ്റൈന്‍ 2026 ആദ്യ പതിപ്പ് പ്രകാശനം ചെയ്തു
- ബഹ്റൈനില്‍ കാണാതായ ഇന്ത്യന്‍ ബാലനെ കണ്ടെത്തി



