എറണാകുളം: മുഖ്യമന്ത്രിയുടെ മകള് വീണ വിജയനെതിരായ മാസപ്പടി ആരോപണത്തില് കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങി , കൊച്ചിയിലെ സിഎംആർഎൽ കമ്പനിയിൽ പരിശോധന നടക്കുകയാണ്.സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം ആണ് പരിശോധന നടത്തുന്നത് , സിഎംആർഎൽ കമ്പനിയുടെ ആലുവ കോർപറേറ്റ് ഓഫീസിലാണ് പരിശോധന.,ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിനാണ് പരിശോധന നടക്കുന്നത്. മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഎം പിന്തുണ. കരാറിൽ ആർഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകൾക്കും പാർട്ടി ശക്തമായ പ്രതിരോധം തീർക്കുന്നു
എക്സാലോജിക്-സിഎംആർഇൽ ഇടപാടിലെ കണ്ടെത്തലുകളടക്കമുള്ള ചോദ്യങ്ങൾക്കെല്ലാം രാഷ്ട്രീയപ്രേരിത നീക്കമെന്ന ഒറ്റ മറുപടിയാണ് പാർട്ടിക്കുള്ളത്. കേന്ദ്ര ഏജൻസിക്കെതിരെ രാഷ്ട്രീയപ്രചാരണം ശക്തമാക്കും. വീണക്കോ കെഎസ്ഐഡിസിക്കോ നോട്ടീസ് ലഭിച്ചാൽ നിയമപരമായി ചോദ്യം ചെയ്യും. പക്ഷെ നിയമസഭയിൽ ഒരു ചർച്ചക്കും സർക്കാർ ഒരുക്കമല്ല.
Trending
- ‘അന്വര് യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
- നിലമ്പൂര് ഉപതെരഞ്ഞെടുപ്പ് ജൂണ് 19 ന്; വോട്ടെണ്ണല് 23 ന്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
- ജി.ഐ.ജി. ഗള്ഫ് ബഹ്റൈനും അല് ഹിലാല് പ്രീമിയര് ആശുപത്രിയും ചേര്ന്ന് ‘ആരോഗ്യ വാര നടത്തം’ സംഘടിപ്പിച്ചു
- മഴ മുന്നറിയിപ്പ്: രണ്ടിടത്ത് റെഡ് അലര്ട്ട്, 12 ജില്ലകളില് ഓറഞ്ച്
- ബേപ്പൂരിലെ ലോഡ്ജില് കൊല്ലം സ്വദേശിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്; കൊലപാതകമെന്ന് സംശയം
- ബഹ്റൈന് പാര്ലമെന്ററി പ്രതിനിധി സംഘം മറാക്കേഷ് ഫോറത്തില് പങ്കെടുത്തു
- അറാദില് ഫാമിലും വാഹനങ്ങള്ക്കും തീപിടിത്തം; ആര്ക്കും പരിക്കില്ല