ലക്നൗ: ഉത്തർപ്രദേശിൽ സമൂഹവിവാഹത്തിൽ നടന്ന തട്ടിപ്പിൽ രണ്ട് സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പടെ 15 പേർ അറസ്റ്റിൽ. ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് തട്ടിപ്പിനെക്കുറിച്ച് പുറംലോകമറിഞ്ഞത്. ജനുവരി 25ന് ഉത്തർപ്രദേശിലെ ബാലിയ ജില്ലയിലാണ് സമൂഹവിവാഹം നടന്നത്.568 ദമ്പതികളാണ് അന്ന് വിവാഹിതരായത്. എന്നാൽ വധൂവരന്മാരായി വേഷമിടാൻ യുവതികളെയും യുവാക്കളെയും വാടകയ്ക്കെടുക്കുകയായിരുന്നു. 500 രൂപ മുതൽ 2000 രൂപ വരെ നൽകിയാണ് വാടകയ്ക്കെടുത്തത്. ‘ചില യുവതികൾക്ക് വരന്മാർ ഇല്ലായിരുന്നു. അവർ സ്വയം മാലയിട്ടു.’-ദൃക്സാക്ഷി പറഞ്ഞു.വരനായി വേഷമിടാൻ പണം വാഗ്ദാനം ചെയ്തതായി 19കാരൻ വെളിപ്പെടുത്തി. ‘ഞാൻ കല്യാണം കാണാനാണ് അവിടെ പോയത്. അവർ എന്നെ അവിടെ ഇരുത്തി. പണം തരാമെന്ന് പറഞ്ഞു. ഇത്തരത്തിൽ പലരെയും വരനായി വേഷം കെട്ടിച്ചു.’- കൗമാരക്കാരൻ പറഞ്ഞു. ബിജെപി എംഎൽഎ കേത്കി സിംഗ് ആയിരുന്നു ചടങ്ങിലെ മുഖ്യ അതിഥി.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. സർക്കാരിന്റെ സ്കീമിന് കീഴിൽ വിവാഹിതരാകുന്ന ദമ്പതികൾ 51,000 നൽകും. ഇതിൽ 35,000 വധുവിനും, 10,000 വിവാഹ വസ്ത്രങ്ങളും മറ്റും വാങ്ങാനും 6,000 രൂപ ചടങ്ങിനുമാണ് നൽകുക. പ്രതികൾക്ക് പണം കൈമാറുന്നതിന് മുമ്പാണ് ഈ തട്ടിപ്പ് പുറത്തായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണം പൂർത്തിയാകുന്നതുവരെ അന്ന് വിവാഹിതരായ ആർക്കും പണം നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി.
Trending
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ