എറണാകുളം: സ്വാതന്ത്ര്യ ദിനാഘോഷ ദിനത്തിൽ ജില്ലയിലെ മികച്ച സന്നദ്ധ സേനാംഗങ്ങൾക്ക് ജില്ലാ കളക്ടർ എസ്. സുഹാസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ദുരന്തങ്ങളിൽ പൊതുജനങ്ങളെ സഹായിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പിലാക്കാനുമായി സർക്കാരിൻ്റെ സന്നദ്ധം പോർട്ടൽ വഴി രജിസ്റ്റർ ചെയ്തവരാണിവർ. റവന്യൂ, തദ്ദേശ സ്ഥാപനങ്ങൾ, പോലീസ്, ആരോഗ്യം, അഗ്നിശമന സേന എന്നിവരുടെ ഭാഗമായി ജില്ലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായാണ് ഇവരെ പ്രയോജനപ്പെടുത്തുന്നത്. മികച്ച സന്നദ്ധ സേന അംഗങ്ങളായ മരിയ തറയിൽ, അഞ്ചിത ടി. എൽ, വിഷ്ണു എസ് നായർ, ഡിനു എസ് കൃഷ്ണൻ , ലസിൻ ലാൽ എന്നിവർക്കാണ് സർട്ടിഫിക്കറ്റ് നൽകിയത്.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു