തിരുവനന്തപുരം :വർക്കലപാപനാശം കുന്ന് വീണ്ടും ഇടിഞ്ഞു. നടപ്പാത ഉൾപ്പെടെയാണ് തകർന്നത്. നോർത്ത് ക്ലിഫിൽ പുച്ചിനിലാല റസ്റ്റോറിൻ്റിനു സമീപമാണ് കുന്ന് ഇടിഞ്ഞത്. ഇതുമൂലം ഇതുവഴിയുള്ള യാത്ര അപകടരമായി മാറി. വ്യാഴാഴ്ച സന്ധ്യയോടെയാണ് കുന്ന് ഇടിഞ്ഞ് കടലിലേക്കു പതിച്ചത്. കനത്ത മഴയിലും കടൽക്ഷോഭത്തിലും മൂന്നു ദിവസം മുമ്പും ഇവിടെ കുന്നിടിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ 40 അടിയോളം വീതിയിലും രണ്ടര മീറ്ററോളം വീതിയിൽ നിർമ്മിച്ചിരുന്നു ചെങ്കല്ലും ഇൻ്റർലോക്കും പാകിയ നടപ്പാതയുടെ നല്ലൊരു ഭാഗമാണ് തീരത്തേക്ക് ഇടിഞ്ഞുവീണത്. അതേസമയം ഈ ഭാഗത്ത് നടപ്പാത ഉയർന്നു നിൽക്കുന്നതിനാൽ സ്ഥാപനങ്ങൾക്കും നടപ്പാതയ്ക്കും ഇടയ്ക്കുള്ള ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കാറുണ്ട് മണ്ണിനടിയിലൂടെ വെള്ളമിറങ്ങുന്നതും കുന്ന് തകരുന്നതിനു കാരണമാകുന്നു.
Trending
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും