കാട്ടാക്കട: സ്കൂൾ വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡനത്തിന് ഇരയാക്കിയെന്ന കേസിലെ പ്രതിയായ യുവതിക്ക് 13 വർഷം കഠിനതടവും 59,000 രൂപ പിഴയും ശിക്ഷ. കാട്ടാക്കട വീരണകാവ് അരുവിക്കുഴി കുഴിത്തറ കൃപാലയത്തിൽ സന്ധ്യയെആണ് (31) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേശ് കുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 10 മാസം കൂടി കഠിനതടവ് അനുഭവിക്കണം. 2016 ലാണ് കേസിന് ആസ്പദമായ സംഭവം.തലസ്ഥാനത്തെ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയെ ഷോർട്ട് ഫിലിം നിർമ്മിക്കാൻ പണം കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് കൂട്ടുകാർക്കൊപ്പം സ്വന്തം വീട്ടിലെത്തിച്ച ശേഷം കൂട്ടുകാരികളെ പുറത്തിരുത്തി പെൺകുട്ടിക്ക് മദ്യം നൽകി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വെച്ചപ്പോൾ വിവരം അറിഞ്ഞെത്തിയ നാട്ടുകാർ ചേർന്ന് ഇവരെ തടഞ്ഞുവെച്ച് പൊലീസിനെ ഏൽപ്പിക്കുകയിരുന്നു. കാട്ടാക്കട സബ് ഇൻസ്പെക്ടറായിരുന്ന ഡി. ബിജു കുമാർ, ഡിവൈ.എസ്പിയായിരുന്ന കെ. അനിൽ കുമാർ എന്നിവരടുങ്ങുന്ന സംഘമാണ് കേസ് രജിസ്റ്റർ ചെയ്തത്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു