തൃശൂർ : സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു . ഇന്ന് സർവീസ് ഇല്ല, മറ്റ് ഡിപ്പോകളിൽ നിന്നും വരുന്ന ബസുകൾ ശക്തൻ സ്റ്റാൻഡിൽ നിന്ന് സർവീസ് നടത്തും. ഇന്നു ആരോഗ്യ പ്രവർത്തകർ തൃശൂർ ഡിപ്പോയാൽ നടത്തിയ കോവിഡ് – 19 ടെസ്റ്റിൽ രണ്ട് പേർക്ക് കൂടി കോവിഡ് +ve ആയതിനാൽ KSRTCഏഴു ദിവസത്തേക്ക് തൃശൂർ ഡിപ്പോ അടച്ചിടും. ജീവനക്കാരെല്ലാം ഏഴു ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ ഇരിക്കാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചിട്ടുണ്ട്.അടുത്ത വെള്ളിയാഴ്ച വീണ്ടും ടെസ്റ്റ് നടത്തും