തൃശ്ശൂര്‍: ആനയെ നിര്‍ത്തുന്ന സ്ഥാനത്തെ ചൊല്ലി നാട്ടുകാര്‍ തമ്മില്‍ കൂട്ടയടി. കാവിലക്കാട് കൂട്ടിയെഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആനകളുടെ സ്ഥാനത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ക്ഷേത്രത്തിലെ കൂട്ടിയെഴുന്നള്ളിപ്പിന് ദേവസ്വം ആനയ്ക്കാണ് തിടമ്പ്. ഈ ആന നടുവിലാണ് നില്ക്കുക. ഇതിനും വലത്തേ ഭാഗത്ത് നില്‍ക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനാണ്. ഇടത്തേഭാഗത്ത് നില്ക്കുന്ന ആനകളെ സംബന്ധിച്ചാണ് തര്‍ക്കമുണ്ടായത്. തൃക്കടവൂർ ശിവരാജു എന്ന ആനയെയാണ് ഈ സ്ഥാനത്തേക്ക് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിറക്കല്‍ കാളിദാസനെ ആ സ്ഥാനത്തേക്ക് നിര്‍ത്താന്‍ കമ്മിറ്റി ഭാരവാഹികള്‍ അങ്ങോട്ടേക്കെത്തിയതോടെയാണ് ആനകളുടെ കമ്മിറ്റിക്കാര് തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം ശക്തമായതോടെ ആനകളെ അവിടെനിന്നും മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
Trending
- നേപ്പാളിൽ ‘ജെൻ സി’ കലാപം പടരുന്നു, 19 പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവെച്ചു
- കുൽഗാം ഏറ്റുമുട്ടൽ: 2 സൈനികർക്ക് വീരമൃത്യു, 2 തീവ്രവാദികൾ കൊല്ലപ്പെട്ടു
- ബീഹാർ വോട്ടർപട്ടിക പരിഷ്കരണം; തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശവുമായി സുപ്രീം കോടതി, ‘ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണം’
- ‘എല്ലാം ആസൂത്രിതം, വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഏമാൻ’; ആരോപണങ്ങളിൽ പ്രതികരണവുമായി ഡിവൈഎസ്പി മധുബാബു
- മനുഷ്യക്കടത്ത്: ബഹ്റൈനില്‍ ഏഷ്യക്കാരിയുടെ വിചാരണ നാളെ തുടങ്ങും
- മൂലധനത്തിന്റെ ഭാവി: ഐ.സി.എ.ഐ. ബഹ്റൈന്‍ ചാപ്റ്റര്‍ സെമിനാര്‍ നടത്തി
- ബഹ്റൈനില്‍ തീവ്രവാദം തടയാന്‍ കമ്മിറ്റി രൂപീകരിച്ചു
- ബഹ്റൈനില്‍ വനിതാ സ്പോര്‍ട്സ് കമ്മിറ്റി രൂപീകരിക്കും