കോഴിക്കോട്: താമരശ്ശേരിയില്‍ ജ്വല്ലറിയുടെ ചുമര് തുരന്ന് 45 പവനോളം സ്വര്‍ണം കവര്‍ന്നു. താമരശ്ശേരി ഡിവൈ.എസ്.പി ഓഫീസിന് സമീപം ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന റെന ഗോള്‍ഡിലാണ് മോഷണം നടന്നത്. കെട്ടിടത്തിന്റെ മുകളിലേക്കുള്ള കോണിയുടെ ഭാഗത്തെ ചുമര് തുരന്നാണ് മോഷ്ടാക്കള്‍ ജ്വല്ലറിക്കുള്ളിലേക്ക് കടന്നത്. കിഴക്കോത്ത് ആവിലോറ സ്വദേശി അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറി, ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അടച്ചത്. ബുധനാഴ്ച രാവിലെ എട്ടോടെ കെട്ടിടത്തിന് മുകളിലേക്ക് കയറാനായിവന്ന ആളാണ് ചുമര്‍തുരന്നതായി കണ്ടത്. തുടര്‍ന്ന് റൂറല്‍ ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പോലീസ് നടത്തിയ പരിശോധനയിലാണ് 45 പവനോളം കവര്‍ന്നതായി അറിയുന്നത്. മൂന്നംഗസംഘമാണ് മോഷണം നടത്തിയതെന്ന് സമീപത്തെ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. മുഖംമറച്ചാണ് മോഷ്ടാക്കള്‍ എത്തിയതെന്നാണ് വിവരം. ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
Trending
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി



