കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസികളായ ദമ്പതികൾ അറസ്റ്റിൽ. കേണിച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൂതാടി കൊവളയില്‍ പ്രജിത്ത്, ഭാര്യ സുജ്ഞാന എന്നിവരെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച വാഹവും പോലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം ആറിനാണ് പീഡനത്തിന് ഇരയായ പെൺകുട്ടി കേണിച്ചിറ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അയൽവാസിയായ പെൺകുട്ടിയെ പൂതാടി സ്വദേശി പ്രജിതൻ ഭാര്യ സുഞ്ജനയുടെ ഒത്താശയോടെ പീഡിപ്പിച്ചുവെന്നാണ് പരാതി. കൗണ്‍സിലിങ്ങിനിടെയാണ് 2020 മുതല്‍ പ്രതികള്‍ ഉപദ്രവിക്കുന്നതായി കുട്ടി വെളിപ്പെടുത്തിയത്. പോക്സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒളിവിൽ പോയ പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ദമ്പതികളുടെ സുഹൃത്ത് സുരേഷ് കല്‍പ്പറ്റ പോക്സോ കോടതിയില്‍ നേരത്തെ കീഴടങ്ങിയിരുന്നു. കേണിച്ചിറ സി.ഐ ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Trending
- മയക്കുമരുന്ന് കൈവശം വെച്ച ഏഴു പേര് അറസ്റ്റില്‍
- ഫെബ്രുവരി ഒന്നു മുതല്‍ ബഹ്റൈനില്‍ സ്മാര്‍ട്ട് ട്രാഫിക് ക്യാമറകള്‍ സജീവമാകും
- നഴ്സറികളുടെ മേല്‍നോട്ടം ശക്തിപ്പെടുത്തല്‍: ബാലനിയമ ഭേദഗതി പാര്‍ലമെന്റ് അംഗീകരിച്ചു
- നോര്‍ത്ത് മുഹറഖ് ഹെല്‍ത്ത് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നതിന് പാര്‍ലമെന്റിന്റെ അംഗീകാരം
- 2026 മദ്ധ്യത്തോടെ ഗള്‍ഫ് എയര്‍ വിമാനങ്ങളിലെല്ലാം സ്റ്റാര്‍ലിങ്ക് വൈ-ഫൈ ലഭ്യമാകും
- രാഹുൽ മാങ്കൂട്ടത്തില്‍ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസില്‍ ജാമ്യം
- ബരാമതിയിൽ വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അന്തരിച്ചു, മറ്റു 4 പേർക്കും ജീവൻ നഷ്ടമായി
- സെറ്റിലെത്തി പത്മഭൂഷണ്‍ മമ്മൂട്ടി; പൊന്നാടയണിയിച്ച് അടൂര്‍, കേക്ക് മുറിച്ച് ആഘോഷം.



