കാസർകോട്: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് സ്കൂളിന് അവധി നൽകിയ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം. 24 മണിക്കൂറിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. കാസർകോട് കുട്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്ക്കൂളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമില്ലാതെ ഇന്ന് അവധി നൽകിയത്. ഹെഡ്മാസ്റ്റര് ഡി.ഇ.ഒക്ക് നല്കിയ അപേക്ഷയില്‍ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് അവധി നല്‍കുന്നതെന്നാണ് പറയുന്നത്. അപേക്ഷ സമര്‍പ്പിച്ചെങ്കിലും അനുവദിച്ചിട്ടില്ല എന്നാണ് ഡി.ഇ.ഒ ദിനേശന് പറയുന്നത്. ഇതേക്കുറിച്ച് വാർത്ത വന്നതോടെ വിവാദമാകുകയായിരുന്നു. ഇതോടെയാണ് മന്ത്രി വി. ശിവൻകുട്ടി സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയത്.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു