തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റ് മുഖേന ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ മന്ത്രി കെ.ടി. ജലീലിന് ലോകായുക്ത നോട്ടീസ് അയച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലാണ് ജലീലിന് ലോകായുക്ത നോട്ടീസ് അയച്ചത്. ഈ മാസം 24ന് മുന്‍പ് വിശദീകരണം നല്‍കാനാണ് ലോകായുക്ത ഉത്തരവിട്ടിരിക്കുന്നത്.വിഷയത്തില്‍ പ്രാഥമിക അന്വേഷണം ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയത്. അതേസമയം, പരാതി ഫയലില്‍ സ്വീകരിക്കുന്നതിനു മുമ്പ് മന്ത്രിയോട് കാരണം ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ലോകായുക്ത നോട്ടീസ് അയച്ചിരിക്കുന്നത്.
യു.എ.ഇ. കോണ്‍സുലേറ്റ് മുഖേന ഭക്ഷണപദാര്‍ഥങ്ങള്‍ മലപ്പുറത്ത് വിതരണം ചെയ്തത് വിദേശ സഹായ നിയന്ത്രണ നിയമപ്രകാരം തെറ്റാണെന്നും ചട്ടലംഘനമാണെന്നും ചൂണ്ടിക്കാണിച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് പരാതി.2020 ജൂണ്‍ മാസം റംസാനുമായി ബന്ധപ്പെട്ടാണ് ഭക്ഷണ പാക്കറ്റുകള്‍ വിതരണം ചെയ്തത്. കേസ് എടുത്ത് അന്വേഷണം നടത്തണമെന്നും പരാതിക്കാരന് ആവശ്യപ്പെടുന്നുണ്ട്

https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE

