മനാമ: പബ്ലിക് ഹെൽത്ത് ലബോറട്ടറി ഇന്റേണൽ ക്വാളിറ്റി അസസ്മെന്റ് പ്രോഗ്രാമിൽ നൂറ് ശതമാനം സ്കോർ നേടി ബഹ്റൈനിലെ അൽ റബീഹ് മെഡിക്കൽ സെന്റർ മനാമ. 2023 ഡിസംബറിൽ നടത്തിയ ക്വാളിറ്റി കൺട്രോൾ ചെക്കപ്പിലാണ് എച് ഐ വി, ഹെപ്പറ്ററ്റിസ്, സിഫിലസ് വൈറസ് ആന്റിജനുകൾ & ആന്റിബോഡികൾ എന്നിവ കണ്ടെത്തുന്നതിൽ അൽ റബീഹ് മെഡിക്കൽ സെന്ററിലെ ലാബറട്ടറി സൗകര്യങ്ങൾ പര്യാപ്തമാണെന്ന് പ്രഖ്യാപ്പിച്ചത്.
ഈ നേട്ടത്തിൽ അൽ റബീഹ് മെഡിക്കൽ സെന്റർ അധികൃതരെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA )അഭിനന്ദിച്ചു.