മലപ്പുറം: മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അന്ന് പലരും ആക്ഷേപിച്ചുവെന്നും പിണറായി പറഞ്ഞു. മലപ്പുറത്ത് ദേശാഭിമാനി പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് പലരും ആക്ഷേപിച്ചു. ആരാണ് അന്ന് ആക്ഷേപിച്ചതെന്ന് ഇപ്പോൾ പറയുന്നില്ലെന്നും പിണറായി പറഞ്ഞു. അതേസമയം, പിണറായിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങിയത് മുസ്ലീം ലീഗ് എംഎൽഎ പി. ഉബൈദുള്ളയാണെന്നതും ശ്രദ്ധേയമാണ്. ചടങ്ങിനെത്തിയ മുഖ്യമന്ത്രിക്കു നേരെ മലപ്പുറത്തും കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു.
Trending
- കെസിഎ ഇന്ത്യൻ ടാലന്റ് സ്കാൻ 2025 ന്റെ ഫ്ലയറിന്റെ പ്രകാശന കർമ്മം നിർവഹിച്ചു
- നിയാർക്ക് ബഹ്റൈൻ ഓണസംഗമം
- ജോസഫ് ജോയ് ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ്ബ് പ്രസിഡന്റ്
- പാര്‍സല്‍ മയക്കുമരുന്ന് കടത്തു കേസില്‍ സെപ്റ്റംബര്‍ 30ന് വിധി പറയും
- ബഹ്റൈന്‍ ശൂറ സെക്രട്ടേറിയറ്റ് പ്രതിനിധി സംഘം ജോര്‍ദാനിയന്‍ സെനറ്റും പ്രതിനിധിസഭയും സന്ദര്‍ശിച്ചു
- കുട്ടികളുടെ ഓൺലൈൻ ഗെയിമുകൾ രക്ഷിതാക്കൾ പരിശോധിക്കണമെന്ന് നിർദ്ദേശം
- തിരുവനന്തപുരത്ത് പതിനേഴുകാരന് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂൾ പൂട്ടി, സാമ്പിളുകൾ ശേഖരിച്ച് ആരോഗ്യവകുപ്പ്
- ഏഷ്യക്കാരിയെ ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ച കേസില്‍ വിധി ഒക്ടോബര്‍ 14ന്