പാലക്കാട് :മകളുടെ കല്യാണത്തിന് വേണ്ടി 10 വർഷം മുൻപാണ് എ. പ്രസന്ന എന്ന് പറയുന്ന വീട്ടമ്മയിൽ നിന്നും പത്തു പവനും നാലു ലക്ഷം രൂപയും
എൻസിപി പാലക്കാട് ജില്ലാ പ്രസിഡന്റ് ആയ ഓട്ടൂർ ഉണ്ണികൃഷ്ണൻ തട്ടിയെടുത്തത് എന്നാണ് ആരോപണം
വാങ്ങിയ തുക തിരികെ ചോദിച്ചതാണ് ഉണ്ണികൃഷ്ണനെ പ്രകോപിപ്പിച്ചതെന്ന് പ്രസന്ന പറഞ്ഞു10 പവനും 4 ലക്ഷം രൂപ ഫൈനാൻസിയറിൽ നിന്നും വസ്തു പണയപ്പെടുത്തി കടം എടുത്തുമാണ് ഓട്ടൂർ ഉണ്ണികൃഷ്ണന് നൽകിയത്ഇപ്പോൾ തനിക്ക് ഈ സംഭവമായി ഓട്ടൂർ ഉണ്ണികൃഷ്ണനിൽ നിന്നും ഭീഷണി ഉള്ളതായുംഇവർ ആരോപിക്കുന്നു. ഭയങ്കര ബുദ്ധിമുട്ടാണെന്നും പണം തിരികെ തരണമെന്നും ആവശ്യപ്പെടാൻ തുടങ്ങിയത് 2 വർഷം കഴിഞ്ഞാണ് ‘9000 രൂപ വച്ച് 2 മാസം തന്നു പിന്നെ 3 മാസം കൂടുമ്പോൾ വീണ്ടും തരും ഇത് തുടർന്നപ്പോൾ ഇതിനെതിരെ താൻ ചോദ്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ഭർത്താവ് പ്രസന്നയുമായി വഴക്കിടുകയും പിണങ്ങി പോകയും ചെയ്തു.ഇപ്പോൾ ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും 2 പെൺകുട്ടികൾ മാത്രമാണ് മറ്റാരും ആ ശ്രയമില്ല എന്നും ഓട്ടൂർ ഉണ്ണികൃഷ്ണൻ കാരണം ഇപ്പോൾ കുടുംബ ജീവിതം തകർന്നെന്നും ആത്മഹത്യയുടെ വക്കിൽ ആണെന്നും പി.പ്രസന്ന കരഞ്ഞു കൊണ്ട് പറഞ്ഞു.

https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിൻ പ്രകാരം ഇയാളെ സ്റ്റേഷനിൽ വിളിപ്പിക്കുകയും ഉടനെ തന്നെ രണ്ടു തവണയായി നൽകാമെന്നും പോലീസ് സ്റ്റേഷനിൽ എഴുതി കൊടുത്തതായി പ്രസന്ന പറയുന്നു. പക്ഷെ അതുകൊണ്ട് പ്രത്യേകിച്ച് കാര്യം ഒന്നും ഉണ്ടായില്ല സാമ്പത്തിക കാര്യങ്ങളിൽ ഇടപെടൽ സാദ്ധ്യമല്ലെന്നും കേസുമായി കോടതിയിൽ ബന്ധപ്പെടണം എന്നുമാണ് പോലീസ് അധികൃതർ അറിയിച്ചതെന്നും പ്രസന്ന പറഞ്ഞത്.ഇതിനിടെ മൂത്ത മകളുടെ വിവാഹം കഴിഞ്ഞു കുറച്ച് സ്വർണ്ണമേ നൽകാൻ കഴിഞ്ഞുളളു.ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ ചെയ്തു കൊള്ളാൻ ഉണ്ണികൃഷ്ണൻ പ്രസന്നയോട് പറഞുവെന്നാണ്പടയപ്പെടുന്നത്.ഇപ്പോൾ രണ്ടാമത്തെ മകളുടെ വിവാഹ കാര്യത്തെ കുറിച്ചുള്ള ആദി പ്രസന്നയുടെ വാക്കുകളിൽ പ്രകടമായിരുന്നു.
രണ്ടാമത്തെ മകളുടെയെങ്കില്ലും വിവാഹം നന്നായി നടത്താൻ കഴിഞ്ഞില്ല എങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് കെ.പ്രസന്ന വിതുമ്പി കൊണ്ട് പറഞ്ഞു.എന്നാൽ അടിസ്ഥാന രഹിതമായ കാര്യങ്ങൾ ആണ് ആ സ്ത്രീ ഉന്നയിക്കുന്നത് എന്നായിരുന്നു എൻസിപി ജില്ലാ പ്രസിഡന്റ്ഓട്ടൂർ ഉണ്ണികൃഷ്ണൻ പ്രതികരിച്ചത്. ഇവർ പറയപെടുന്നതുമായപൈസ ഒന്നും താൻ കൊടുക്കാൻ ഇല്ലെന്നും ആകെ രണ്ടെൽക്കാൽ ലക്ഷം രൂപയാണ് ഇവർ മുഖാന്തരം വേറെ ഒരു വ്യക്തിയിൽ നിന്നും ഞാൻ വെടിച്ചിട്ടുള്ളൂ അത് പലിശ സഹിതം തിരികെ കൊടുത്തിട്ടുമുണ്ട്.സമൂഹത്തിൽ നിലയും വിലയും ഉള്ള തന്നെ മനഃപൂർവം അവഹേളിക്കാൻ പാർട്ടിക്കുള്ളിലെ ഒരു വിഭാഗം ഈ സ്ത്രീയെ വെച്ചുകൊണ്ട് തനിക്കെതിരെ അപവാദപ്രചാരണങ്ങൾ നടത്തുകയാണെന്നും ഇതിനെതിരെ താൻ നിയമ നടപടികൾ കൈകൊള്ളൂമെന്നും ഓട്ടൂർ ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.
മുൻപ് സമാന രീതിയിൽ എൻസിപിയുടെ ജില്ലാ നേതാവായിരിക്കെ ഓട്ടൂർ ഉണ്ണിക്യഷ്ണനെതിരെ വേറൊരു വീട്ടമ്മയും ലൈംഗിക ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. പാലക്കാട്ടേ മറ്റൊരു വീട്ടമ്മയെയും കുറച്ചു കാലം മുമ്പ് പീഡിപ്പിച്ചു’ എന്നും അതുമായി ബന്ധപെട്ടു എസ്പിക്ക് പരാതിയും കൊടുത്തിരുന്നു. അന്ന് പീഡന ദൃശ്യങ്ങൾ അടക്കം എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. കോയമ്പത്തൂരിൽ വിളിച്ച് വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് അന്ന് അവർ മാധ്യമങ്ങളോട് തുറന്നു പറയുകയും ചെയ്തിരുന്നു