തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനം ഈ മാസം 24 ന് നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭ ഗവർണർക്ക് ശുപാർശ നൽകി. ധനബിൽ പാസാക്കുന്നതിനാണ് സമ്മേളനം. എംപി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കും ഈ ദിവസം തന്നെ തെരഞ്ഞെടുപ്പ് നടക്കും.ഒറ്റ ദിവസത്തേക്കാണ് സഭ സമ്മേളിക്കുന്നത്. രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാല് വരെയാകും സമ്മേളനം. രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അഞ്ച് മണിക്ക് നടക്കും.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ഇടതുപക്ഷത്ത് നിന്ന് എൽജെഡിയുടെ സ്ഥാനാർത്ഥിയായി എംവി ശ്രേയാംസ് കുമാർ രാജ്യസഭയിലേക്ക് മത്സരിക്കും. കർഷക കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ലാൽ വർഗീസ് കൽപ്പകവാടിയാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി.ധനബിൽ പാസാക്കാൻ ഈ മാസം 27 ന് നിയമസഭാ സമ്മേളനം തീരുമാനിച്ചിരുന്നു. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്ത് സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സമ്മേളനം മാറ്റിവച്ചു. അന്ന് സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.