മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയയുടെ 2023 – 2024 കാലയളവിലേക്കുള്ള വനിതാ വിഭാഗത്തിന് പുതിയ നേതൃത്വം നിലവിൽ വന്നു. ഏരിയ ഓർഗനൈസർ ആയി ഫസീല ഹാരിസിനെയും, സെക്രട്ടറി ആയി സൽമാ സജീബിനെയും തെരഞ്ഞെടുത്തു. മെഹറ മൊയ്തീൻ, നദീറ ഷാജി എന്നിവർ അസിസ്റ്റന്റ് ഓർഗനൈസർമാരും അസ്റ അബ്ദുല്ല അസിസ്റ്റൻറ് സെക്രട്ടറിയുമാണ്.
ബുഷ്റ ഹമീദ് , ഷഹീന നൗമൽ, നസീമ മുഹ് യുദ്ദീൻ എന്നിവർ ആണ് മറ്റ് ഏരിയാ സമിതി അംഗങ്ങൾ. മനാമ ഏരിയക്ക് കീഴിലുള്ള, വനിത യൂണിറ്റുകളുടെ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടന്നു.
ഗുദൈബിയ യൂണിറ്റ് – സൈഫുന്നിസ (പ്രസിഡൻറ്), ജസീന അഷ്റഫ് (സെക്രട്ടറി), ഷാഹിദ സിയാദ് ( വൈസ് പ്രസിഡന്റ്), നസീമ ജാഫർ ( ജോയിന്റ് സെക്രട്ടറി).
മനാമ യൂണിറ്റ് – ബുഷ്റ(പ്രസിഡൻറ്), ഷഹല ത്വാലിബ്(സെക്രട്ടറി ), ഫർസാന സുബൈർ (വൈസ് പ്രസിഡന്റ് ), ഷഹീന നൗമൽ ( ജോയിന്റ് സെക്രട്ടറി).
സിഞ്ച് യൂണിറ്റ് – മെഹ്റ മൊയ്തീൻ(പ്രസിഡൻറ്), സുആദ ഇബ്രാഹിം(സെക്രട്ടറി ), നദീറ ഷാജി ( വൈസ് പ്രസിഡന്റ്), സക്കിയ ഷമീർ (ജോയിന്റ് സെക്രട്ടറി).
ജിദ്ഹഫ്സ് യൂണിറ്റ് – അസ് റ അബ്ദുല്ല(പ്രസിഡൻറ്), ഫസീല ഷാഫി (സെക്രട്ടറി ), നൂറ ഷൗക്കത്തലി, (വൈസ് പ്രസിഡന്റ്), ഫൗസിയ ഖാലിദ് ( ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ .
ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം. എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ് വി, മനാമ ഏരിയ വൈസ് പ്രസിഡന്റ് എ.എം.ഷാനവാസ്, അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് ഷാജി എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.