ലക്നൗ: അയോദ്ധ്യയിലെ മഹര്‍ഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള പതിവ് സര്‍വീസുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്ന് വൃത്തങ്ങള്‍. വിമാനങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിമാനക്കമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങുകയാണ്.
നിലവില്‍ 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഇന്‍ഡിഗോ വിമാനമാണ് സര്‍വീസ് നടത്തുന്നത്. ഡല്‍ഹിയിലേക്കും തിരിച്ച് അയോദ്ധ്യയിലേക്കുമാണ് സര്‍വീസ് നടത്തുന്നത്. രണ്ട് നോണ്‍- ഷെഡ്യൂള്‍ഡ് വിമാനങ്ങളും ഡല്‍ഹിക്ക് സര്‍വീസ് നടത്തുന്നു. ഇന്‍ഡിഗോയുടെ ഒരു വാണിജ്യ വിമാനവും സര്‍വീസ് നടത്തുന്നുണ്ട്.
ജനുവരി പത്തിന് ശേഷം ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്ന് വിമാന സര്‍വീസുകള്‍ ഉണ്ടാകുമെന്ന് രണ്ട് എയര്‍ലൈനുകളും ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ വിമാനക്കമ്പനികള്‍ പതിവ് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍പോര്‍ട്ട് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (എജിഎം) വിനോദ് കുമാര്‍ പറഞ്ഞു.