മനാമ: റോഡുകളുടെ അറ്റകുറ്റപ്പണിയിൽ വിപ്ലവം സൃഷ്ടിക്കുന്ന ഒരു പുതിയ സാങ്കേതികവിദ്യ ബഹ്റൈനിൽ അവതരിപ്പിക്കാൻ നിർദ്ദേശം. നൂതന ലേസർ സാങ്കേതികവിദ്യ അവതരിപ്പിക്കാനുള്ള കൗൺസിലർ മുഹമ്മദ് അൽ ദോസരിയുടെ നിർദേശം നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു.
റോഡുകൾ സ്കാൻ ചെയ്യുന്ന ലേസർ സജ്ജീകരിച്ച പ്രത്യേക വാഹനങ്ങളും റോഡ് ഉപരിതലത്തിന്റെ വിശദമായ പ്രൊഫൈൽ സൃഷ്ടിക്കുന്നതിന് 3D മെഷർമെന്റ് ഡാറ്റ ശേഖരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ കാര്യക്ഷമമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും റോഡിലെ കുഴികളും വിള്ളലുകളും പോലുള്ള സാധ്യതകൾ തിരിച്ചറിയാനും ലേസർ പ്രൊഫൈലിംഗ് സഹായിക്കും.