ന്യൂഡല്‍ഹി: അറബിക്കടലില്‍ സൊമാലിയന്‍ തീരത്തുനിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പൽ മോചിപ്പിക്കാനുള്ള ശ്രമം ഊർജിതം. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേനാ കമാന്‍ഡോകള്‍ കപ്പിനുള്ളിൽ കടന്നു. ഇന്ത്യന്‍ നാവികസേനയുടെ എലൈറ്റ് കമാന്‍ഡോകളായ ‘മാര്‍കോസ്’ ആണ് ഓപ്പറേഷന് നടത്തുന്നത്. 15 ഇന്ത്യൻ ജീവനക്കാർ അകപ്പെട്ടിരിക്കുന്ന കപ്പൽ മോചിപ്പിക്കാനുള്ള ഓപ്പറേഷന് ആരംഭിച്ചതായി സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കപ്പലിന്റെ മുകളിലെ ഡെക്കിൽ പരിശോധന പൂർത്തിയാക്കിയ മറീൻ കമാൻഡോകൾ രണ്ടാമത്തെ ഡെക്കിലേക്ക് പ്രവേശിച്ചതായാണ് വിവരം. നാവികസേനാ ആസ്ഥാനത്തുനിന്നാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയിൽ ആണ് കമാൻഡോകൾ തട്ടിക്കൊണ്ടുപോയ കപ്പലിനടുത്ത് എത്തിയത്. വൈകിട്ട് 3.30ഓടെ കപ്പൽ തടഞ്ഞ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തുടർന്ന് ഹെലികോപ്റ്ററില്‍ കപ്പലിന്റെ മുകളിലെ ഡെക്കിലിറങ്ങി. യുദ്ധക്കപ്പലിൽനിന്നും പറന്നുയർന്ന ഹെലികോപ്റ്ററിലൂടെ, തട്ടിയെടുത്ത കപ്പല്‍ ഉപേക്ഷിച്ചു പോകാന്‍ കടല്‍ക്കൊള്ളക്കാര്‍ക്ക് ഇന്ത്യൻ നാവികസേന മുന്നറിയിപ്പു നല്‍കിയിരുന്നു. ഇന്ത്യക്കാരുള്‍പ്പെടെ കപ്പലിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
Trending
- മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളൽ; മൂന്നാഴ്ച കൂടി സമയം ചോദിച്ച് കേന്ദ്രസർക്കാർ
- കുട്ടികളെ സിമ്മിംഗ് പൂളില്‍ തള്ളിയിട്ടു; ബഹ്റൈനില്‍ അമേരിക്കക്കാരന് തടവു ശിക്ഷ
- സി.ഡബ്ല്യു.ഇ.സി.സി.സി. 2025 ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ അഴുക്കുചാല്‍ തടസ്സം പരിഹരിച്ചു
- ഖത്തറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഹ്റൈന്‍ ശൂറ, പ്രതിനിധി കൗണ്‍സിലുകള്‍
- ബലാത്സംഗ കേസ്: ഇന്ന് റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തും, ചോദ്യം ചെയ്യൽ തുടരുന്നു
- രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് യുവതികള്‍; പരാതി നൽകിയവരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്
- ഖത്തറിലെ ഇസ്രായേല്‍ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു