മനാമ: ഇറാന്റെ തെക്കുകിഴക്കുള്ള കെർമാൻ നഗരത്തിലുണ്ടായ ഭീകരാക്രമണത്തെ ബഹ്റൈൻ അപലപിച്ചു. സ്ഫോടനത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രാലയം ഇരകളുടെ കുടുംബങ്ങളോടും ബന്ധുക്കളോടും ഇറാൻ സർക്കാരിനോടും പ്രസ്താവനയിൽ അനുശോചനം അറിയിച്ചു.
യു എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിയൻ ഗാർഡ്സിന്റെ ടോപ് കമാൻഡറായിരുന്ന ഖാസിം സൊലൈമാനിയുടെ സ്മരണാർത്ഥം നടന്ന ചടങ്ങിലാണ് ഭീകരാക്രമണം ഉണ്ടായത്. രണ്ട് സ്ഫോടനങ്ങളിലായി 70 ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. 2020 ലാണ് യുഎസ് ഡ്രോൺ ആക്രമണത്തിൽ ടോപ്പ് കമാൻഡർ ഖാസിം സൊലൈമാനി കൊല്ലപ്പെട്ടത്.