പാലക്കാട് : കഴിഞ്ഞ നാലു ദിവസത്തെ ആൻറിജൻ പരിശോധനയിൽ 21 പേർക്ക് കൊവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചതോടെ മുതുതലയില്‍ നിയന്ത്രണം ശക്തമാക്കി.പഞ്ചായത്തിലെ വാർഡുകളായ 6, 8, 9, 10 പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ യാത്രാ നിരോധനം ഏർപ്പെടുത്തി. തറ ഭാഗത്ത് കടകൾ തുറക്കുന്നത് പൂർണമായും നിരോധിച്ചു. മുതുതല പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പട്ടാമ്പി പോലീസ് എന്നിവരുടെ തീരുമാനപ്രകാരമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
കോവിഡ് ആൻറിജൻ ടെസ്റ്റില്‍ ഓഗസ്റ്റ് ഏഴിന് മൂന്നുപേർക്കും, എട്ടിന് ഒരാൾക്കും, ഒമ്പതിന് നാലു പേർക്കും, പത്തിന് 13 പേർക്കുമാണ് സ്ഥിരീകരിച്ചത്. പ്രദേശത്ത് അഞ്ചു റോഡുകൾ അടച്ചു, ഒരു റോഡിൽ വളണ്ടിയർമാരെ കാവൽ നിർത്തിയിട്ടുണ്ട്.സമ്പർക്ക വ്യാപനം അറിയാൻ ഇന്ന് പെരുമുടിയൂർ ജി.ഓ.എച്ച്.എസ് സ്കൂളിൽ കോവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നുണ്ട്. മുതുതലയില്‍ അതീവ ജാഗ്രത വേണം എന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
റിപ്പോർട്ട്- കൃഷ്ണ പ്രസാദ്