മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം 2024 -2025 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സമീറ നൗഷാദ് പ്രസിഡൻ്റും ഷൈമില നൗഫൽ ജനറൽ സെക്രട്ടറിയുമാണ്. സാജിത സലീം, സക്കീന അബ്ബാസ് എന്നിവർ വൈസ് പ്രസിഡന്റുമാരും റഷീദ സുബൈർ ജോയിന്റ് സെക്രട്ടറിയുമാണ്.
ഫാത്തിമ സ്വാലിഹ് , നൂറ ഷൗക്കത്തലി, ഫസീല ഹാരിസ്, മുംതാസ് റഊഫ് , ബുഷ് റ റഹീം എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ. ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻ്റ് സുബൈർ എം.എം, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ് വി എന്നിവർ തെരഞ്ഞെടുപ്പിനു നേതൃത്വം നൽകി.
സാജിത സലീം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷൈമില നൗഫൽ സ്വാഗതം പറഞ്ഞു. സമീറ നൗഷാദിൻ്റെ പ്രസംഗത്തോടെ യോഗം അവസാനിച്ചു.