പത്തനംതിട്ട: മൈലപ്രയിൽ കടയ്ക്കുള്ളിൽ വയോധികനായ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൈലപ്ര സ്വദേശി പുതുവേലിൽ വീട്ടിൽ ജോർജ് ഉണ്ണുണ്ണി (73) ആണ് മരിച്ചത്. വായിൽ തുണി തിരുകി കൈകാലുകൾ കെട്ടിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വെെകീട്ട് അഞ്ച് മണിയോടെ കടയിൽ സാധനം വാങ്ങാനെത്തിയവരാണ് മൃതദേഹം കണ്ടത്. മൈലപ്ര പോസ്റ്റ്ഓഫീസിനോട് ചേർന്ന രണ്ട് മുറി കടയുടെ പിന്നിൽ കൈകാലുകൾ പ്ളാസ്റ്റിക് കയർ ഉപയോഗിച്ച് വരിഞ്ഞുമുറുക്കി കെട്ടി വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്ന സംശയത്തിലാണ് നിലവിൽ പോലീസ്. കടയിലെ സിസിടിവി ക്യാമറകൾ തകർത്തിട്ടുണ്ട്.
സിസിടിവിയുടെ ഹാർഡ് ഡിസ്കും കാണാനില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ഭാര്യ: അന്നമ്മ ജോർജ്, മക്കൾ: ഷാജി ജോർജ്, സുരേഷ് ജോർജ്, മരുമക്കൾ: ആശ ഷാജി, ഷേർളി സുരേഷ്.
Trending
- സംഘര്‍ഷബാധിത രാജ്യങ്ങളില്‍ കുടുങ്ങിയ എല്ലാ ബഹ്റൈനികളെയും തിരിച്ചെത്തിച്ചു
- കണ്ണൂരില്‍ കടലില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
- ദലിത് യുവതിയെ വ്യാജ മോഷണക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്
- മുഹറഖ് നവീകരണത്തിന് ഒരുങ്ങുന്നു
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു