കണ്ണൂര്‍: ആറളം അയ്യന്‍കുന്നില്‍ നവംബറില്‍ തണ്ടര്‍ബോള്‍ട്ടുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റുകള്‍. കവിതയെന്ന ലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്ന് വയനാട് തിരുനെല്ലിയിലെ ഗുണ്ടികപറമ്പ് കോളനിയില്‍ പതിച്ച പോസ്റ്ററില്‍ പറയുന്നു. ഇതിനെതിരെ പകരം വീട്ടുമെന്നും പോസ്റ്ററില്‍ പറയുന്നു.’മാവോയിസ്റ്റ് നേതാവ് കവിതയുടെ കൊലപാതകം മോദി- പിണറായി ഫാസിസ്റ്റ് കൂട്ടുകെട്ട് നടത്തിയ ആസൂത്രിത നീക്കമാണെന്നും കൊലയാളി സംഘത്തിനെതിരെ ആഞ്ഞടിക്കണമെന്നും രക്തം കുടിയന് തണ്ടര്‍ബോള്‍ട്ടിനെതിരെ സംഘം ചേരണമെന്നും’ സിപിഐ മാവോയിസ്റ്റുകള്‍ എന്ന പേരില്‍ പതിച്ച പോസ്റ്ററില്‍ പറയുന്നു. ഇന്നലെ രാത്രി വൈകി ആറ് പേരുടെ സംഘമാണ് ഗുണ്ടിക പറമ്പ് കോളനിയില്‍ എത്തി പോസ്റ്റര്‍ പതിച്ചതെന്നാണ് പൊലീസ് പറയുന്നത്. നവംബര്‍ 13ന് രാവിലെ പത്തുമണിയോടെയായിരുന്നു ആറളത്തെ അയ്യന് കുന്നില്‍ തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലില്‍ ചിലര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് അന്ന് തന്നെ ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു. ആ പരിക്കേറ്റയാളാണോ മരിച്ചതെന്ന് വ്യക്തമല്ല. അഞ്ച് പോസറ്ററുകളും വിശാലമായ കുറിപ്പും മാവോയിസ്റ്റുകള്‍ കോളനിയില്‍ പതിച്ചിട്ടുണ്ട്.
Trending
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി