നടനും ഡി.എം.കെ നേതാവുമായ വിജയകാന്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു നടനെന്ന നിലയിലും രാഷ്ട്രീയപ്രവര്‍ത്തകനെന്ന നിലയിലും മകച്ച പ്രകടനം കാഴ്ചവച്ച വിജയകാന്തിന്റെ വിടവ് നികത്താനാകില്ലെന്ന് പ്രധാമന്ത്രി പറയുന്നു. വിജയകാന്ത് ജിയുടെ വിയോഗത്തില്‍ അതിയായ ദുഖം തോന്നുന്നു. തമിഴ് സിനിമയിലെ ഇതിഹാസമായിരുന്നു അദ്ദേഹം. സിനിമയിലെ പ്രകടനം കൊണ്ടും വ്യക്തിപ്രഭാവം കൊണ്ടും ജനലക്ഷങ്ങളുടെ ഹൃദയങ്ങള്‍ അദ്ദേഹം കീഴടക്കി. രാഷ്ട്രീയ പ്രവര്ത്തകന് എന്ന നിലയില്‍ ജനസേവനത്തിലും അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. അദ്ദേഹത്തിന്റെ വിടവ് നികത്താനാകില്ല. വിജയകാന്ത് എന്റെ അടുത്ത സുഹൃത്തായിരുന്നു. ഈ അവസരത്തില്‍ വര്‍ഷങ്ങളായി അദ്ദഹത്തോടൊപ്പം പങ്കിട്ട ഓരോ നിമിഷവും ഞാന്‍ ഓര്‍ത്തെടുക്കുന്നു. ഈ സങ്കടം നിറഞ്ഞ വേളയില്‍ എന്റെ ഹൃദയം അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പവും ആരാധകര്‍ക്കൊപ്പവുമാണ്, ഓം ശാന്തി- പ്രധാനമന്ത്രി കുറിച്ചു.
Trending
- സംഘര്‍ഷബാധിത രാജ്യങ്ങളില്‍ കുടുങ്ങിയ എല്ലാ ബഹ്റൈനികളെയും തിരിച്ചെത്തിച്ചു
- കണ്ണൂരില്‍ കടലില്‍ വീണ് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
- ദലിത് യുവതിയെ വ്യാജ മോഷണക്കേസില്‍ കുടുക്കിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവ്
- മുഹറഖ് നവീകരണത്തിന് ഒരുങ്ങുന്നു
- സംസ്ഥാന സെക്രട്ടറിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം, ‘ആർഎസ്എസ് സഹകരണ പ്രസ്താവന തിരിച്ചടിയായി’; എംആർ അജിത് കുമാറിനും വിമർശനം
- മഴ ശക്തം, 7 ജില്ലകളിലും 3 താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
- ഐപിഎസുകാരുടെ ഫോൺ ചോർത്തൽ, തെളിവില്ലെന്ന് പൊലീസ്, അന്‍വര്‍ സമാന്തര ഭരണകൂടമോയെന്ന് കോടതി
- ചൂരല്‍മല ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു