തൃശൂര്‍: പുലക്കാട്ടുകരയില് യുവാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. മണലി പുഴയോരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് സംഘത്തിന്റെ ആക്രമണമുണ്ടായത്. പെണ്മക്കളുമായി കുളിക്കാന്‍ പുഴയിലേക്ക് പോയസമയത്താണ് യുവാവ് പുഴക്കരയിലെ മദ്യപാനം ചോദ്യം ചെയ്തത്. പുലിക്കാട്ടുകര സ്വദേശി വിനുവിനെ വീട്ടില്‍ നിന്ന് പുറത്തിറക്കി ലവഹരിസംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കുളിക്കുന്ന കടവില്‍ നിന്ന് മാറിനില്‍ക്കണമെന്ന് മാത്രമാണ് ലഹരിസംഘത്തോട് പറഞ്ഞതെന്നാണ് പരാതിക്കാരന് പറയുന്നത്. എന്നാല്‍ മാറാന്‍ പറഞ്ഞ ഉടന്‍ തന്നെ പ്രകോപിതരായ ലഹരിസംഘം വിനുവിന് നേരെ തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്ത് ചെറിയ ഒരു വാക്കേറ്റമുണ്ടായി. ഇതിനുശേഷം വീട്ടിലേക്ക് മടങ്ങിപ്പോയ വിനുവിന്റെ വീട്ടില്‍ രാത്രിയെത്തി വിനുവിനെ പിടിച്ചിറക്കി ലഹരിസംഘം മര്‍ദിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ പുതുക്കാട് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
Trending
- കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു
- ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന “ആശകൾ ആയിരം” ത്തിൻറെ ട്രെയ്ലർ പുറത്ത്, റിലീസ് ഫെബ്രുവരി 6ന്
- ലക്ഷ്യം പ്ലാസ്റ്റിക് രഹിത സമുദ്രം; ‘സ്വച്ഛ് ബഹ്റൈന്‍’ പരിപാടിയുമായി തെലുങ്ക് ഇക്കോ വാരിയേഴ്സ്
- ഭിന്നശേഷിക്കാരനായ മകനെ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ മാതാപിതാക്കള്‍ക്കെതിരായ കേസ് കോടതിക്ക് വിട്ടു
- അറേബ്യന്‍ ഗള്‍ഫ് സെക്യൂരിറ്റി 4ല്‍ ബഹ്റൈന്‍ പോലീസ് പങ്കെടുത്തു
- ബഹ്റൈനില്‍ പുതിയ ട്രാഫിക് ക്യാമറകളെക്കുറിച്ച് ബോധവല്കരണം തുടങ്ങി
- ബിന്നി സെബാസ്റ്റ്യന്‍ ‘രാശി’യിലൂടെ നായികയാവുന്നു,ചിത്രത്തിന്റെഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് .
- ‘നടിയെ ആക്രമിച്ച കേസിലെ ശിക്ഷ റദ്ദാക്കണം’; ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി



