കോട്ടയം: ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍ ദി കോര്‍’ സിനിമയ്ക്കെതിരെ ചങ്ങനാശേരി രൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. സ്വവര്‍ഗ രതിയെ മഹത്വവത്കരിക്കുന്ന സിനിമ സഭയ്ക്ക് എതിരാണെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു. എംജിഒസിഎസ്എം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്. മമ്മൂട്ടി അഭിനയിച്ച സിനിമയിലെ ഹോമോ സെക്ഷ്വാലിറ്റിയെ മഹത്വവത്ക്കരിക്കുന്ന എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികള്‍ ആയത് എന്തുകൊണ്ടാണെന്നും സിനിമയുടെ കഥാപശ്ചാത്തലം ക്രൈസ്തവ ദേവലായങ്ങള്‍ ആയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ക്രൈസ്തവരുടെ സഹിഷ്ണുതയും നന്മയും ചൂഷണം ചെയ്യുകയാണ്. വേറെ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലത്തില്‍ ആ സിനിമ എടുത്തിരുന്നെങ്കില്‍ സിനിമ തീയേറ്റര്‍ കാണില്ലായിരുന്നു. നമ്മുടെ സംസ്കാരത്തെ ആക്രമിക്കുന്ന പരിശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ജാഗ്രത വേണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്കെതിരെയും രൂക്ഷവിമള്‍ശനമുണ്ടായി. സഭയെ മാധ്യമങ്ങള്‍ ഇരുട്ടിന്റെ മറവില്‍ നിര്‍ത്തുകയാണെന്നും സഭയുടെ നന്മകള് മാധ്യമങ്ങള്‍ പറയുന്നില്ലെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു. ക്രൈസ്തവസഭയെ വെറും വിദ്യാഭ്യാസ കച്ചവടക്കാരായിട്ടാണ് ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Trending
- ബഹ്റൈന്‍ പൗരരുടെ ഇണകള്‍ക്ക് അഞ്ചു ദിവസത്തിനകം ഫാമിലി ജോയിനിംഗ് വിസ
- കേരളത്തിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ അമരക്കാരന്; വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു.
- വാര്‍ഷികാവധി വേതനവും ഗ്രാറ്റുവിറ്റിയും നല്‍കിയില്ല; പ്രവാസി തൊഴിലാളിക്ക് 627 ദിനാര്‍ നഷ്ടപരിഹാരം നല്കാന് വിധി
- ലോകഅത് ലറ്റിക്ക് മുൻ ചാംപ്യൻ ബെൻ ജോൺസണ് സ്വീകരണം നല്കി.
- മന്ത്രി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കുള്‍പ്പെടെ പരിക്ക്
- കേരള ഗാലക്സി ബഹ്റൈൻ പുതപ്പുകൾ വിതരണം ചെയ്തു
- സഞ്ജുവിനെ കാത്ത് ആരാധകര്‍, കാര്യവട്ടത്ത് ഇന്ന് കുട്ടിക്രിക്കറ്റിന്റെ ആവേശം
- ‘ഒന്നുമില്ലാത്തവന്റെ അക്കൗണ്ടിൽ 50 ലക്ഷമിട്ട മനുഷ്യൻ, ഞാനീ ഭൂമിയിൽ വേണ്ടെന്ന തീരുമാനത്തിന് കാരണമെന്ത്?’



