ഉത്തര്‍പ്രദേശില്‍ ബി ജെ പി നേതാവിനെ അക്രമികള്‍ വെടിവച്ചുകൊന്നു. ഇന്നുരാവിലെയായിരുന്നു സംഭവം. പാര്‍ട്ടി ബാഗ്പത് മുന്‍ ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോഖറിനെയാണ് അജ്ഞാതരായ അക്രമികള്‍ പ്രഭാത സവാരിക്കിടെ സ്വന്തം കൃഷിയിടത്തില്‍വച്ച് വെടിവച്ചുകൊന്നത്.വെടിയൊച്ച കേട്ടെത്തിയ സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. മൂന്നുപേരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അക്രമികള്‍ക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സഭവത്തെക്കുറിച്ച് അന്വേഷിച്ച് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാനും പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE